Saturday, February 23, 2019

മിൽവാക്കി

നേരം പരപരാന്ന് പെലർന്ന് വരുന്നതേയുള്ളു. യുധിഷ്ഠിരൻ തൻ്റെ ഏറുമാടത്തിൽ നിന്നും ചാടി ഇറങ്ങി കോട്ടുവായിട്ടു. ഒരു കാപ്പി കിട്ടാൻ ഇനി കുന്തിയമ്മയുടെ വായിലിരിക്കുന്നത് കേൾക്കണ്ടല്ലോ എന്നോർത്ത് ഏത്തായ ഒലിച്ചിറങ്ങിയ ചിറിയിൽ ഒരു ചിരി ഫിറ്റ് ചെയ്ത് പതുക്കേ അടുക്കളയിലേക്ക് നടന്നു. അനിയൻ അർജ്ജുനൻ കറങ്ങുന്ന ചക്രത്തിലെ മീനിനെ എയ്തു വീഴ്ത്തി കൊണ്ടുവന്ന ദ്രൗപതിയെ കാണലാണ് ഉദ്ദേശം. ദ്രൗപതിയെ കുന്തിയമ്മ പാഞ്ചാലി ആക്കിയത് വിഷു ബമ്പർ അടിച്ച പോലെ ആയി. ഇല്ലെങ്കിൽ "നിദ്രാ വിഹീനങ്ങളല്ലോ ..." എന്നും പാടി നടക്കേണ്ടി വരുമായിരുന്നു. രാത്രി ഒരു പോള കണ്ണടച്ചിട്ടില്ല; മറ്റേ പോള അടച്ചു വച്ചാണ് ഉറങ്ങിയത്. ചക്കരക്കുടത്തിൽ കയ്യിട്ടാൽ നക്കാത്തവനില്ല ഉലകിൽ എന്നാണ് പ്രമാണം. അർജ്ജുനൻ ഊളത്തരം കാണിക്കില്ല, മാന്യനാണ്. നകുൽ സഹദേവൻസ് കുട്ടികളാണ്, അവർക്ക് ഒന്നും അറിയില്ല. ഭീമൻ അങ്ങനെയല്ല; ആർത്തിപ്പിശാചാണ്‌.

അടുക്കളപ്പുറത്തേക്ക് നടക്കുന്ന വഴിയിൽ അതാ ഭീമനും അർജ്ജുനനും വടക്കോട്ടും നോക്കി നിൽക്കുന്നു. കുളിപ്പുര അവടെയല്ലല്ലോ എന്നോർത്ത് യുധി ആശ്വസിച്ചു. ഒരു മാർജ്ജാര വേഷം ധരിച്ചു ശബ്ദമുണ്ടാക്കാതെ നടന്ന് അനിയൻസിൻ്റെ പിന്നിൽ പോയി എത്തി നോക്കി. ആശ്വാസം, അലവലാതീസ് പാഞ്ചാലിയെ പീപ് ചെയ്യുകയല്ല. പൂർവ്വരൂപം വീണ്ടെടുത്ത് കനത്ത കാൽ വെയ്പുകളോടെ വീണ്ടും നടന്ന് വന്ന് മുരടനക്കി.
യു : അനിയൻസ്, ഗുഡ് മോർണിംഗ്
ഭീ: ജ്യേഷ്ട്, ഗുഡ് മോർണിംഗ്. പള്ളിയുറക്കം അസ്സലായല്ലോ അല്ലെ ?

യു: ഒരു പോള കണ്ണടച്ചില്ല

ഭീ: ഞാനും

അ: ഞാനും

യു: മനസ്സിലായി. വേറെ അവിവേകം ഒന്നും കാണിച്ചില്ലല്ലോ അല്ലെ ?

ഭീ: നഹി. കുന്തിയമ്മ കാവലുണ്ടായിരുന്നു.

അ: അതും ഫുൾ ടൈം. വയസ്സായാൽ കുറച്ചൊക്കെ അടങ്ങി ഒതുങ്ങി ജീവിക്കണം.

യു: ശെരിയാക്കാം, ഒന്നടങ്ങ്. ബൈ ദ വേ, എന്താണ് വടക്കുനോക്കി യന്ത്രംസ് ആയി ഇവടെ കുറ്റിയടിച്ചിരിക്കുന്നത്?

അ: നകുൽ സഹദേവൻസ് അവടെ ഇരുന്ന് കോൺസ്പിരസി നടത്തുന്നു. കാര്യം ഊഹിക്കാമല്ലോ. അശ്വിനീകുമാരൻസ് താവഴിയാണെന്നും മുടിഞ്ഞ പുത്തിയാണെന്നുമാണ്  ജനസംസാരം. മുട്ടാൻ പറ്റില്ല. എങ്ങനെ പൊളിക്കും ?

യു: താവഴിക്കാര്യം കുന്തിയമ്മ പറയുന്നത് വിശ്വസിക്കുകയല്ലാതെ വേറെ വഴിയില്ല. പുത്തി - വി അഗ്രീ ടു ഡിസ്അഗ്രീ. അഹങ്കാരം കൊണ്ട് പറയുകയല്ല, യമധർമ്മ താവഴിയായ നമ്മെ കഴിഞ്ഞിട്ടേയുള്ളു ബാക്കി പരട്ടകൾ. പയ്യൻസിൻറെ ഡയലോഗ്സ് ഒളിച്ചുനിന്ന് കേൾക്കാനുള്ള വഴിനോക്ക്.

ഭീ: എൻ്റെ ഈ തടി വച്ച് ഒളിച്ചുനിക്കാൻ പാടാണ്.

അ: അപ്പണിക്ക് ഞാനില്ല.

യു: എന്നാപ്പിന്നെ വരുന്നിടത്തുവച്ചു കാണാമെന്നല്ലാതെ ഡയലോഗില്ല. മീറ്റിംഗ് പിരിച്ചുവിട്ടിരിക്കുന്നു, പോയി പല്ലുതേക്ക് നാറിയിട്ടുവയ്യ.

അഭീ: ജോ ആജ്ഞാ മഹാരാജ്


മീൻ വൈൽ, നകുൽ സഹദേവൻസ് കനത്ത ചിന്താഭാരത്തിലാണ്. ഇന്നലെ രാത്രി തുടങ്ങിയ കൺഫ്യുഷൻ ആണ്. മുന്പെങ്ങുമില്ലാത്ത ടൈപ്പ് പ്രശ്നം ആണ് പാഞ്ചാലി  രൂപത്തിൽ വന്ന് ഭവിച്ചിരിക്കുന്നത്. നകുലൻ സഹദേവനോടും സഹദേവൻ നകുലനോടും ഉരൽ-മദ്ദളം  രൂപത്തിൽ വിഷമം പറഞ്ഞു. ഇക്കാര്യത്തിൽ ഒരു തീർപ്പുണ്ടാക്കണമെങ്കിൽ യുധിയേട്ടൻ തന്നെ വിചാരിക്കണം. പക്ഷെ, മൂപ്പരും കൂടെ ഉൾപ്പെട്ട വിഷയം ആയതുകൊണ്ട് സുപ്രീം കോടതി ജഡ്ജിമാരുടെ പോലെ പുള്ളി കേസ് കേൾക്കില്ല. ധർമ്മപുത്രൻ ആണെന്നൊക്കെ ആരൊക്കെയോ പറഞ്ഞതിന്റെ ഹുങ്കാണ്. അവസാനം ബ്രദേഴ്‌സ് തീരുമാനിച്ചു - പ്രശ്നം പാഞ്ചാലി ആണല്ലോ. പാഞ്ചാലി തന്നെ തീരുമാനിക്കട്ടെ. മൂട്ടിലെ പൊടിയും തട്ടി പയ്യൻസ് നേരെ അടുക്കള പിടിച്ചു; പാഞ്ചാലി ചട്ട്ണിക്കുള്ള തേങ്ങ ചിരകുകയാണ്. ഇടയ്ക്കിടയ്ക്ക് ചിരവനാക്കിന്റെ മൂർച്ച നോക്കുന്നുമുണ്ട്. പയ്യൻസ് സ്റ്റാൻഡിങ് പരുവത്തിൽ മുരടനക്കി.

പാ: രാവിലെ തന്നെ വന്നോ രണ്ടും ? സമയമാവുമ്പോ പറയാം, എന്നിട്ടു പോരെ ?

നകു: അതല്ല. ഒരു ചായ.

പാ: പാൽചായയൊ കട്ടനോ ?

സഹു: ഏതായാലും മതി.

പാ: കഷ്ടാണ്, ല്ലേ ?

നകു: ശെരിക്കും.

പാ: ഇവടെ തട്ടി തട്ടി നിക്കണ്ട. ആവുമ്പൊ അറിയിക്കാം.

നകു: അങ്ങനെ ആവട്ടെ.

സഹു: ഒരു കാര്യം കൂടെ. സത്യത്തിൽ അതിനാണ് വിടകൊണ്ടത്.

പാ: ഒരുപാട് അലങ്കാരം ഒന്നും വേണ്ട. പറഞ്ഞുതുലയ്ക്ക്, ഇവടെ നൂറുകൂട്ടം പണിയുണ്ട്. ഏത് നേരത്താണോ ആവോ ചാടാൻ തോന്നിയത്.

നകു: ഒരു സംശയം. ഞങ്ങൾ ഭവതിയെ എന്ത് വിളിക്കണം ?

പാ: മനസ്സിലായില്ല.

സഹു: അതായത്... ആദ്യത്തെ മൂന്നു ദിവസം എന്ത് വിളിക്കും എന്ന കൺഫ്യുഷൻ ആണ്.

പാ: തെളിച്ചുപറ

സഹു: മൂന്ന് ദിവസം ജ്യേഷ്ഠത്തിയമ്മേ എന്നും ബാക്കി രണ്ടു ദിവസം പാഞ്ചു എന്നും വിളിക്കാൻ ആണ് ഭാവം. അഭിപ്രായം അറിയാൻ വന്നതാണ്. ചായ കിട്ടിയില്ലെങ്കിലും കുഴപ്പമില്ല.

പാ: എന്ന് വച്ചാൽ മൂന്ന് ദിവസം എന്നെ മിൽഫ് ആക്കാനുള്ള പ്ലാൻ ആണ്, അല്ലെ ?

നകു: ഏട്ടത്തി മോശമില്ലല്ലോ! രസികയാണ്.

പാ: അങ്ങനെയാവട്ടെ. നാലും അഞ്ചും ദിവസം ഞാൻ നിങ്ങളെ എന്ത് വിളിക്കും എന്ന് അറിയണ്ടേ ?

നകു: എന്തായാലും കുഴപ്പമില്ല, ഞങ്ങൾ വിളികേൾക്കും.

പാ: താ*ളീ എന്ന് വിളിക്കാനാണ് ഭാവം. മെയ്ക്സ് സെൻസ്  ?

നകുലനും സഹദേവനും നിന്നനിൽപ്പിൽ ഭസ്മമായി.

( സംഭവം നടക്കുന്നത് അമേരിക്കയിലെ വിസ്കോൺസിന് സ്റ്റേറ്റിലെ മിൽവാക്കിയിൽ വച്ചായിരുന്നെന്നും, "ഇവരെന്നെ മിൽഫാക്കി" എന്ന് പാഞ്ചാലി ഭീമനോട് പരാതി പറഞ്ഞതിൽ നിന്നാണ് ഈ പേരുണ്ടായതെന്നും ഇന്ത്യാന ജോൺസ് പിന്നീട് കണ്ടുപിടിച്ചു  )

Sunday, February 17, 2019

പുനർജ്ജനി

ശേഷം ചിന്ത്യം എന്നാണു അവസാന പേജിൽ എഴുതി പിടിപ്പിച്ചിരിക്കുന്നത് .തട്ടിപ്പോകും എന്നാണ് കവി ഉദ്ദേശിക്കുന്നത്,അതും, വിത്ത് ഇമ്മീഡിയറ്റ്  ഇഫക്ട് . ആയിരം പൂർണ്ണ ചന്ദ്രന്മാരെ കാണാൻ എനിക്ക് ഇനിയും പതിറ്റാണ്ടുകൾ ഉള്ളതുകൊണ്ട് ആ പേജ് കീറിക്കളഞ്ഞാലൊ എന്നാണ് ആദ്യം തോന്നിയത് . പക്ഷെ, ജ്യോതിഷം ശാസ്ത്രം ആണ് എന്നാണല്ലോ ക്ലിഷേ. ശാസ്ത്രത്തിന് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്തോ എന്ന് അറിയാനായി അമ്മ ജാതകവും തന്ന് അത് എഴുതിപിടിപ്പിച്ച ജ്യോത്സ്യനെ കാണാൻ  പറഞ്ഞുവിട്ടു. പെരിങ്ങോട്ടുകര താന്ന്യം സ്റ്റോപ്പിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞാൽ വലത് വശത്തെ നാലാമത്തെയോ അഞ്ചാമത്തെയോ വീട് എന്നാണ് അമ്മയുടെ ഓർമ്മ. എന്നെ പത്തുമാസം ചുമന്ന് പ്രസവിച്ച കാര്യം ഇപ്പോഴും അമ്മ പറയാറുള്ളതുകൊണ്ട് , ആ ഓർമ്മ മങ്ങിത്തുടങ്ങിയിട്ടില്ല എന്ന് എനിക്ക് വളരേ ബോധ്യമുണ്ടായിരുന്നു.

പെരിങ്ങോട്ടുകര പാലസിൽ കേറി ഒര് കിംഗ് ഫിഷെറിനെ കഴുത്തൊടിച്ചു കൊന്ന് ചോര കുടിചേച്ചും പൊയ്‌ക്കോടാ ഉവ്വേ എന്ന് മനസ്സിൽ ഇരുന്ന് ആരോ മന്ത്രിക്കുകയും തന്ത്രിക്കുകയും ചെയ്തു. മന്ത്രം ഏറ്റില്ലെങ്കിലും തന്ത്രം ഏറ്റു. ഒരു രാജാവിനെയും ഒരു രാജകുമാരനേയും അകത്താക്കിയാണ് പലകപ്പുറത്തെ കള്ളികളിൽ നവഗ്രഹങ്ങളെ വരച്ച വരയിൽ നിർത്തുന്ന ജ്യോത്സ്യനെ ഫേസ് ടു ഫേസ് ഇടിച്ചത്. മൂപ്പരും സ്വൽപ്പം ഫിറ്റ് ആയിരുന്നോ എന്ന് തിരുമ്പി പോകും പോത് സന്ദേഹപ്പെട്ടിരുന്നു എന്നും  അമ്മാതിരി ക്‌ളാസ് ഡയലോഗ്സ് ആണ് മൂപ്പര് വച്ച് കാച്ചിയത് എന്നും പിറ്റേന്നത്തെ മാതൃഭൂമി എഡിറ്റോറിയലിൽ വായിച്ചു. സ്വന്തം ലേഖകൻ ഇപ്രകാരം പേപ്പറിൽ കാക്കതൂറി സംഭവം വിവരിച്ചു.

ഇയാൾ : ജ്യോത്സ്യൻ എന്നാണോ ജ്യോത്സ്യർ എന്നാണോ ആവോ വിളിക്കേണ്ടത് ?

അയാൾ : എന്താ ഹേ ഡിഫറൻസ് ?

ഇയാൾ : "ർ" ന് കിട്ടുന്ന ബഹുമാനം ഒന്ന് വേറെ തന്നെയല്ലേ ? കനകം മൂലം "ർ" മൂലം കലഹം ബഹുവിധമുലകിൽ സുലഭം എന്നല്ലേ; പിരിച്ചുവായിക്കരുത് , അർത്ഥവിന്യാസം മാറിപ്പോകും.

അയാൾ: "ൻ" മതി, "ർ" മടുത്തു. സംശയം, "കളിൽ സുലഭം" എന്നല്ലേ ?

ഇയാൾ: അങ്ങാണ് ഗുരു. ദക്ഷിണ വച്ച് സാഷ്ടാംഗം ഒന്ന് മൂരിനിവർന്നോട്ടെ ?

അയാൾ: അടങ്ങെടാ, വഴിയുണ്ടാക്കാം. വന്ന കാര്യം പറ. ശ, ഷ, സ, ഹ അക്ഷരങ്ങൾ ഒഴിവാക്കി പറ. നിന്നെ അസാരം ചോര മണക്കുന്നു.

ഇയാൾ: ഈ പുസ്തകത്തിന്റെ എഡിറ്റർ അങ്ങാണല്ലോ. അവസാന പേജിന് ഒരു ശീഘ്ര ലക്ഷണം. പെട്ടെന്നായി എന്ന് പച്ച മലയാളം. വല്ല കുറുക്കുവഴിയും ഉണ്ടോ ? വല്ല സ്പ്രേയോ മറ്റോ.

അയാൾ: ജ്യോതിഷം ശാസ്ത്രമാണെന്ന് കേട്ടിട്ടുണ്ടല്ലോ അല്ലെ ?

ഇയാൾ: അസാരം. ബുൾ ഷിറ്റ്

അയാൾ: ലഗ്നവശാൽ...

ഇയാൾ: ഗുരോ, സ്റ്റോപ്പ് ബീറ്റിങ് അറൗണ്ട് ദി ബുഷ്. ബുഷ് തലമുറകളായി കൊടുത്തിട്ടേ ഉള്ളൂ, കൊണ്ടിട്ടില്ല. പാവം ബുഷ് .  വാട്ട് ഈസ് ദി ക്യാച് ?

അയാൾ: തട്ടിപ്പോകും, നൂറ്റിക്കു നൂറും. ബാറ്റ ചെരുപ്പിന്റെ വില പോലെ .99 ഒന്നും അല്ല. തികച്ചും നൂറ്.

ഇയാൾ: മറുപണി ഒന്നും ഇല്ലേ ? മന്ത്രം, തന്ത്രം, ചാത്തൻ സേവ, സാത്താൻ സേവ ഇത്യാദി ...

അയാൾ: ആദ്യത്തെ രണ്ടും എനിക്കറിയില്ല. ബാക്കി രണ്ടും ഞാൻ ചെയ്യുകയുമില്ല.

ഇയാൾ: അപ്പോൾ ?

അയാൾ: ചിന്ത്യം.

ഇയാൾ: ഇനി ഞാൻ തട്ടിപോയില്ലെങ്കിലോ ?

അയാൾ: ശാസ്ത്രം തോറ്റു , താൻ ജയിച്ചു. പുനർജ്ജനി ആണെന്ന് കൂട്ടിക്കോ.

ഇയാൾ: എന്നാലങ്ങനെ. ദക്ഷിണ ?

അയാൾ: വേണ്ട. കൊട്ടാരത്തിൽ ടിപ്സ് കൊടുത്തേക്ക്.

ഇയാൾ: പതിനാറടിയന്തിരത്തിനും അത്താഴൂട്ടിനും വിളിക്കാൻ പറഞ്ഞു വക്കാം.

അയാൾ: വി.കെ. എന്റെ നാണ്വാര് നെഹ്രുനോട് പറഞ്ഞ അതേ ഡയലോഗ് കാച്ചിയതായി സങ്കൽപ്പിച്ചോ.

ഇയാൾ: "അത്തരം രണ്ടാം തരം പണിക്ക് വേറെ ആളെ നോക്ക്", അല്ലേ ?

അയാൾ: സംശല്ല്യ. സ്ഥലം കാലിയാക്ക്‌.

ഇയാൾ:  റാൻ.

മൂന്നാല് കൊല്ലം കഴിഞ്ഞു. ജ്യോത്സ്യൻ മണ്ണായി വാര്യരായി; അത്താഴൂട്ടും അടിയന്തിരവും ഞാൻ നിറച്ചുണ്ടു. മൂന്നാം തരാം പണിയും നമുക്ക് പറ്റും. ജാതകൻ ചത്തില്ലെന്നോ പുനർജ്ജനിച്ചെന്നോ പറയാം. അല്ലെങ്കിൽ, സമയമായിട്ടില്ല പോലും...

Friday, April 17, 2015

മംഗളം

ശുഭമസ്തു...