Sunday, March 15, 2009

ഇരുളിന്‍ മഹാനിദ്ര

മാന്യമഹാ ബ്ലോഗര്‍മ്മാരേ...
ഇതാണെന്റെ സ്വപ്നം. ഇങ്ങിനെ ഒരു കവിതവേണ്ടാ... ഒരുവരി. ഒരേ ഒരു വരി എഴുതാന്‍ കഴിയുന്നതാണ്‌ സുകൃതം. ഇങ്ങനെ എഴുതിയ സഖാവ്‌ ഹണീസക്കര്‍ ബൂര്‍ഷ്വക്ക്‌ (മഹാനായ മധുസൂധനന്‍ നായര്‍) എന്റെ ആജീവനാന്ത സല്യൂട്ട്‌. നിങ്ങള്‍ക്ക്‌ വായിക്കാനല്ല, എനിക്ക്‌ വായിക്കാനായി എന്റെ ആദ്യത്തെ പോസ്റ്റ്‌. മറക്കില്ല രാമാ...

ഇരുളുംവെളിച്ചവും ഇടതീര്‍ന്നൊരെന്‍ജീവിതക്കളരിയില്‍, എന്നാത്മദുഃഖങ്ങളില്‍
എന്നോടൊരുമിച്ചുതോളോടുതോള്‍ചേര്‍ന്നുനടന്നൊരാ
നഷ്ടസ്വപ്നങ്ങളേ കേട്ടീടുക
ഇതെന്റെകാണാപ്പുറങ്ങള്‍, ഞാനെന്നുമെന്നോടുചേര്‍ത്തൊരാ
സ്വപ്നങ്ങള്‍ നിങ്ങള്‍...

( ദൈവത്തിന്റെ വികൃതികള്‍ എന്ന സിനിമക്ക്‌ വേണ്ടി മധുസൂധനന്‍ നായര്‍ എഴുതിയ ചില വരികള്‍, ഞാന്‍ എനിക്കുവേണ്ടി പോസ്റ്റുന്നു. ഒരുപക്ഷെ, വരും തലമുറയ്ക്ക്ക്ക്‌ വേണ്ടിയും)


ഇരുളിന്‍ മഹാനിദ്രയില്‍നിന്നുണര്‍ത്തിനീ നിറമുള്ള ജീവിതപ്പീലി തന്നു
എന്റെ ചിറകിനാകാശവും നീ തന്നു, നിന്നാത്മശിഖിരത്തിലൊരുകൂടുതന്നു
ആത്മ ശിഖരത്തിലൊരുകൂടുതന്നു....

ഒരുകുഞ്ഞുപൂവിലും തളിര്‍കാറ്റിലും പിന്നെ നീയായ്മണക്കുന്നതെങ്ങുവേറെ
ജീവനൊഴുകുമ്പൊരൊരുതുള്ളിപൊഴിയാതെ നീതന്നെനിറയുന്നപുഴയെങ്ങുവേറെ
കനവിന്റെയിതളായിനിന്നെപ്പടര്‍ത്തിനീവിരിയിച്ചൊരാകാശമെങ്ങുവേറെ..

ഒരുകൊച്ചുരാപ്പാടികരയുമ്പൊഴും നേര്‍ത്തൊരരുവിതന്‍താരാട്ടുതളരുമ്പൊഴും
കനിവിലൊരുകല്ലുകനിമധുരമാകുമ്പൊഴും, കാലമിടറുമ്പൊഴും
നിന്റെഹൃദയത്തില്‍ ഞാനെനെന്റെഹൃദയം കൊരുത്തിരിക്കുന്നു....
നിന്നിലഭയംതിരഞ്ഞുപോകുന്നു

അടരുവാന്‍ വയ്യ...
അടരുവാന്‍വയ്യനിന്‍ഹൃദയത്തിനില്‍നിന്നെനിക്കേതുസ്വര്‍ഗ്ഗംവിളിച്ചാലും
ഉരുകിനിന്നാത്മാവിനാഴങ്ങളില്‍ വീണുപൊലിയുമ്പൊഴാണെന്റെസ്വര്‍ഗ്ഗം
നിന്നിലലിയുന്നതേ.... നിത്യസത്യം
(മധുസൂധനന്‍ നായര്‍)

ഈ സൃഷ്ടി കേള്‍ക്കാന്‍ തോന്നുന്നവര്‍ക്കുവേണ്ടി ഇതാ ഒരു ലിങ്ക്‌...
http://www.devaragam.net/vbscript/WimpyPlayer.aspx?var=,Daivathinte_Vikrithikal_Irulin_Mahanidrayil.Mp3

9 comments:

കുറുമാന്‍ said...

എനിക്കും ഇഷ്ടമുള്ള ഒരു കവിത തന്നെ വികടാ ഇത്.

ലിങ്കിനുഒരിക്കല്‍ കൂടി നന്ദി

ശ്രീ said...

എനിയ്ക്കും വളരെ ഇഷ്ടമുള്ള കവിതയാണ് ഇത്

ഇസാദ്‌ said...

എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കവിതയാണിത്. ഇത് മധുസൂധനന്‍ നായര്‍ പാടുന്നതു കേള്‍ക്കുമ്പോ ഒരു രോമാഞ്ചം !! :) പക്ഷേ ഇതെഴുതിയത് മധുസൂധനന്‍ മാഷാണോ ?

Rare Rose said...

എനിക്കുമേറേ ഇഷ്ടമുള്ള കവിത...ആ സിനിമയിലെ രഘുവരന്റെ കഥാപാത്രത്തിന്റെ മനസംഘര്‍ഷങ്ങളോടൊപ്പം ഈ പാട്ടും കേള്‍ക്കുമ്പോള്‍ തന്നെ വല്ലാത്തയൊരനുഭവമാണു..

Aneesh.... said...

It's written by "ONV Kurup"... Recited by Madhusoodanan nair in film

വിജിത... said...

ഈ കവിത എഴുതിയത് ONV കുറുപ്പ് ആണ്

ശ്രീ said...

ഇത് എഴുതിയത് മധുസൂദനന്‍ നായര്‍ തന്നെയാണ്.

AnIsH said...

എഴുതിയത്‌ ONV യാട്ടാ

പണ്ടാരോ said...

മധുസൂദനന്‍ നായരുടെ വരികള്‍ ആണെന്നാണ്‌ ചിത്രത്തിന്റെ opening credits പറയുന്നത്.

http://imgur.com/jSV6M.png

("കവിത:‌ മധുസൂദനന്‍ നായര്‍" എന്നാണ്‌ എഴുതിയിരിക്കുന്നത്)