Monday, February 09, 2009

ധൂമകേതു

രാജാവ്‌ ആര്‍ത്തട്ടഹസിച്ചു. "ഹാ ഹാ ഹാ.... ഹോ ഹോ"
പ്രധാനമന്ത്രിക്ക്‌ ബോറടിച്ചു. "കളിച്ചാലും പ്രഭോ"
രാജാവ്‌ കുതിരയെ എടുത്ത്‌ മന്ത്രിയുടെ ഭടനെ വെട്ടി.
മന്ത്രി മറ്റൊരു ഭടനെ എടുത്ത്‌ രാജാവിന്റെ കുതിരയെ വെട്ടി.
രാജാവലറി, "രാജ്യദ്രോഹം. ആരവിടെ ലവന്റെ തല വെട്ട്‌"
മന്ത്രി സാഷ്ടാംഗം വീണു. "മാപ്പ്‌"
രാജാവ്‌ തണുത്തു. രാജ്യദ്രോഹത്തിന്റെ ശിക്ഷയായി മന്ത്രിയുടെ മൂന്ന് കാലാളും ഒരു തേരും പുറത്ത്‌. രാജാവിന്റെ രണ്ട്‌ കുതിരയും രണ്ട്‌ ആനകളും അകത്ത്‌. അടുത്ത നീക്കം രാജാവിന്റെ. ചെക്ക്‌ പറയാതെ രാജാവ്‌ കാലാളെടുത്ത്‌ മന്ത്രിയുടെ രാജാവിന്റെ കഥ കഴിച്ചു. എന്നിട്ട്‌ അട്ടഹസിച്ചു.
മന്ത്രി പറഞ്ഞു "ഗംഭീരം പ്രഭോ, ഗംഭീരം"

ആസ്ഥാന വാന നിരീക്ഷകന്‍ ഓടി വന്നു. "മഹാരാജാവ്‌ നീണാള്‍ വാഴട്ടെ"
രാജന്‍ മൊഴിഞ്ഞു "വാഴട്ടെ. പറഞ്ഞ്‌ തുലയ്ക്ക്‌"
"ധൂമകേതു വരുന്നു"
രാജന്‍ ആലോചിച്ചു സ്വല്‍പ്പം, പിന്നെ മൊഴിഞ്ഞു "നാളെ വരാന്‍ പറയൂ, നോം ഉറങ്ങാന്‍ പോകുന്നു"
മന്ത്രി രാജന്റെ ചെവിയില്‍ സ്വകാര്യം പറഞ്ഞു. "ഉല്‍ക്ക, ഉല്‍ക്ക വരുന്നെന്ന്"
രാജന്‍ ചാടി എണീറ്റു. "ആരവിടെ, പിടിച്ച്‌ കെട്ട്‌ ആ ഉലക്കയെ"
മന്ത്രി വീണ്ടും സ്വകാര്യം പറഞ്ഞു. "ഉലക്കയല്ല. ഉല്‍ക്ക, ഭൂമിയില്‍ വന്നിടിക്കാന്‍ പോകുന്നു"
രാജന്‍ ചിന്തിച്ചു... വീണ്ടും ചിന്തിച്ചു. പിന്നെയും ചിന്തിച്ചു. ചിന്തിച്ച്‌ ചിന്തിച്ച്‌ സിംഹാസനത്തില്‍ ഇരുന്നുറങ്ങി. ദാസിമാര്‍ കൂട്ടമായി വന്ന് എടുത്തോണ്ട്‌ പോയി. രാജന്‍ ഉറങ്ങിയില്ലെന്ന് മന്ത്രിക്ക്‌ കുറച്ച്‌ കഴിഞ്ഞപ്പോള്‍ മനസ്സിലായി.
(അതേ സമയത്ത്‌ തിരോന്തരത്തൊരു കമ്പനിയില്‍ ഈവനിംഗ്‌ സ്നാക്സ്‌ കട്ട്‌ ചെയ്തു. പകല്‍ ഇരുട്ടത്തിരുത്താന്‍ ധാരണയായി. കാരണം ? ധൂമകേതു വരുന്നു !!! അടിമകള്‍ തലകുലുക്കി സമ്മതിച്ചു. പണിയില്ലാത്തവര്‍ ചൊറി കുത്തി ഇരുന്നു. ധൂമകേതുവിനെ പറ്റി ആര്‍ട്ടിക്കിള്‍സ്‌ വായിച്ചു. ചാറ്റ്‌ ചെയ്തു. പണി ചെയ്യുന്നവനെ കളിയാക്കി ഈസി ചെയറില്‍ കുന്തിച്ചിരുന്നു)

പിറ്റേന്ന് രാജവിളംബരം.
"മാന്യമഹാ ജനങ്ങളെ, ധൂമകേതുവിനെ പിടിച്ച്‌ കെട്ടുന്നത്‌ വരെ പണിമാത്രം, കൂലി ഇല്ല. അത്രയും കാലം ചെയ്ത പണിക്കുള്ള കൂലി സ്വാഹ. ഇനിമുതല്‍ കൂലി കൂട്ടാനുള്ള സഭ ആറ്‌ മാസം കൂടുമ്പോല്‍ ചേരും, ചായ കുടിച്ച്‌ പിരിയും. പരാതിയുള്ളവര്‍ക്ക്‌ എഴുതി കൊട്ടാരത്തിന്റെ മുന്നിലെ ചവറുകൊട്ടയില്‍ ഇടാം. ഇട്ടവര്‍ മൂന്ന് ദിവസത്തിനുള്ളില്‍ തിരിച്ചെടുത്തില്ലെങ്കില്‍ ശിക്ഷ. കൊച്ചുകുട്ടികള്‍ കുറ്റം ചെയ്താല്‍ കോലുമുട്ടായി ഡായ്‌ ഡായ്‌. ധൂമകേതുവിനെ പിടിച്ച്‌ കെട്ടാന്‍ ഒരു വിവരമില്ലാത്തവനെ ബഹിരാകാശത്തേക്കയക്കുന്നു. ചാവാന്‍ തീരുമാനിച്ച എവനെങ്കിലുമുണ്ടെങ്കില്‍ കൊട്ടാരത്തില്‍ വന്ന് പേര്‍ രജിസ്റ്റര്‍ ചെയ്യുക".
(തിരോന്തരത്തൂന്ന് കുറെ അണ്ണന്മാര്‍ പറന്നു, കാശ്‌ തരുന്നവന്റെ അടുത്തേക്ക്‌. കയ്യും കാലും പിടിച്ചു. ആട്ടും തുപ്പും സഹിച്ചു. തെറി കേട്ടു. തന്തക്ക്‌ വിളിക്കുന്നത്‌ കേട്ട്‌ ചിരിച്ചു. വീണ്ടും ഇരന്നു. ചെയ്ത്‌ കൂട്ടിയതൊക്കെ ശെരിയാക്കാമെന്ന് പറഞ്ഞു. പോയി ആലോചിച്ച്‌ ശെരിയാക്കി വരാന്‍ തമ്പുരാന്‍ കല്‍പ്പിച്ചു. ഓച്ഛാനിച്ച്‌ തൊഴുത്‌ അണ്ണന്മാര്‍ തിരിച്ചെത്തി. ബഹളം. വട്ടമേശ, ചതുരന്‍ മ്മേശ, മുട്ടമേശ... സമ്മേളിച്ചു. അവസാനം ഒരു ചാപിള്ള പിറന്നു.)

"ആരവിടെ"
"അടിയന്‍"
"അമിട്ടെവിടെ"
ഔട്‌ ഓഫ്‌ സിലബസ്‌ ഡയലോഗ്‌. "അടിയന്‍" പരുങ്ങി. വീണ്ടും പരുങ്ങി.
"അമിട്ടെവിടെഡാ നായേ"
"അമിട്ടവടെ" മന്ത്രിപുംഗവന്‍ മൊഴിഞ്ഞു. "അടിയന്‍" സ്കൂട്ടായി.
"ടെസ്റ്റ്‌ സൈറ്റ്‌ റെഡി ?"
"യെസ്‌, യുവര്‍ മജെസ്റ്റി"
"കമ്മോണ്‍"

സീക്രട്‌ മിഷന്‍, കോഡ്‌ "കൂപമണ്ഡൂകം"
ടെസ്റ്റ്‌ സൈറ്റ്‌ റെഡി. കൌണ്ട്‌ ഡൌണ്‍ ബിഗിന്‍
ടെന്‍... ണയന്‍.. എയ്റ്റ്‌...സെവന്‍...സിക്സ്‌... ഫൈവ്‌... ഫോര്‍... അബോര്‍ട്‌, അബോര്‍ട്‌.
റോജര്‍... റോജര്‍. ഓപ്പറേഷന്‍ കൂപമണ്ഡൂകം അബോര്‍ട്ടഡ്‌.
റിപ്പീറ്റ്‌. ഓപ്പറേഷന്‍ കൂപമണ്ഡൂകം അബോര്‍ട്ടഡ്‌.
റീസണ്‍. മാന്‍ഡ്‌ വെഹിക്കിള്‍ എംപ്റ്റി. അണ്‍മാന്‍ഡ്‌ വെഹിക്കിള്‍ അണവെയിലബിള്‍.
റിപ്പീറ്റ്‌, മുന്‍പ്‌ പറഞ്ഞത്‌ തന്നെ.
ആക്ഷന്‍, ഫൈന്‍ഡ്‌ ദ ബ്ലഡി ഇഡിയറ്റ്‌
നോ റിപീറ്റ്‌. ഐ ഏം വെരി ആംഗ്രി.
ഓവര്‍
നോട്ട്‌ ഓവര്‍
വണ്ടിയില്‍ കയറേണ്ടവനെ കണ്ടുപിടിക്കിനെടാ, ഇംഗ്ലീഷ്‌ അറിയാത്ത കണ്ട്രീസ്‌.
ശെരിക്കും ഓവര്‍

ചില്ലുകൂട്ടില്‍ ഇരുന്നുറങ്ങിയിരുന്ന രാജന്‍ ചാടി എണീറ്റു. "വാട്‌ ഹാപ്പന്‍ഡ്‌?"
"ലവന്‍ വണ്ടിയില്‍ കയറിയില്ല"
"യെവന്‍ ?"
"ആകാശത്തേക്ക്‌ പോകേണ്ടവന്‍"
"പിടിച്ചുകെട്ടിക്കൊണ്ട്‌ വരിന്‍ അവനെ"
ഹൊയ്‌... ഹാ, ഹൊയ്‌ ഹാ, ഹൊയ്‌ ഹാ
വേലപ്പനെ ബന്ധനസ്ഥനാക്കി കൊണ്ട്‌ വന്ന് രാജന്റെ മുന്നില്‍ നിര്‍ത്തി.
"രാജ്യദ്രോഹി, നീ എവിടെ പോയി ഒളിച്ചു?" രാജന്‍ അലറി
"അടിയന്‍ അവസാനമായി ചിക്കന്‍ ബിരിയാണി കഴിക്കുകയായിരുന്നു"
"ആരവിടെ?"
"ഇവിടെ"
"എന്ത്‌?"
"സോറി, അടിയന്‍"
"രണ്ട്‌ പ്ലേറ്റ്‌ ബിരിയാണി വണ്ടിക്കകത്ത്‌ വച്ച്‌ ഈ കൃമിയെ അതിനകത്താക്ക്‌"
"ആജ്ഞ പോലെ മഹാരാജന്‍"
ആജ്ഞ അക്ഷരം പ്രതി നടപ്പിലായി.
(അങ്ങകലെ തിരോന്തരത്ത്‌ ഒരുത്തനെ പിടിച്ച്‌ ലീഡ്‌ ആക്കി. എല്ലാം സോള്‍വ്‌ ചെയ്യാന്‍. അവന്‌ എന്ത്‌ വേണമെങ്കിലും ചെയ്യാം. പക്ഷെ, സംഭവം നടക്കണം. ചിക്കന്‍ ബിരിയാണിക്ക്‌ പകരം രണ്ട്‌ മണ്ടന്മാരെ കൂടെ കൊടുത്തു. കണ്‍സള്‍ട്ടേഷന്‍ വകയില്‍ രണ്ട്‌ വായാടികളേയും. ലീഡ്‌ പണിതുടങ്ങി, ഒരു അമിട്ട്‌ ഐഡിയയും വച്ച്‌. രാവും പകലും പണിതന്നെ. ചെയ്തിട്ടും ചെയ്തിട്ടും ശരിയാവുന്നില്ല. വീണ്ടും പണിതു, പിന്നെയും പണിതു...ചത്ത്‌ പണിതു)

കൌണ്ട്‌ ഡൌണ്‍ ബിഗിന്‍
ടന്‍... ണയന്‍...
മഹാരാജന്റെ ബ്ലാക്ക്ബറി കരഞ്ഞു.
"സ്പീക്കിംഗ്‌", മഹാരാജന്‍
"ഐ ആം ഒബാമ"
"അടിയന്‍"
സെവന്‍
"അവര്‍ സാറ്റലൈറ്റ്‌ ഫൌണ്ട്‌ മിലിടറി ആക്ഷണ്‍ അറ്റ്‌ യുവര്‍ സൈറ്റ്‌"
"നതിംഗ്‌ ലൈക്‌ ദാറ്റ്‌, ഹൈനസ്സ്‌"
"ചീറ്റ്‌, ഐ നോ... ഓപ്പറേഷന്‍ കൂപമണ്ഡൂകം. ഡോണ്ട്‌ റ്റ്രൈ ടു ഫൂള്‍ മി"
"സോറി, ഹൈനസ്സ്‌. ബട്‌ ഇറ്റ്‌ വാസ്‌ അവര്‍ സീക്രട്‌ കോഡ്‌. ഹൌ യു കെയിം ടു നോ ദാറ്റ്‌?"
"ഫൂള്‍... ലുക്‌ അറ്റ്‌ വേലപ്പന്‍സ്‌ ജി-ടാക്‌ സ്റ്റാറ്റസ്‌"
സിക്സ്‌
"ഷിറ്റ്‌"
"യു വാണ്ട്‌ ?"
"നോ"
"ദെന്‍, അബോര്‍ട്ട്‌ മിഷന്‍"
ഫൈവ്‌
"ബട്‌ വി ആര്‍ ടു ഡിസ്റ്റ്രോയ്‌ ദ ധൂമകേതു"
"ഇഡിയറ്റ്‌... ഡോണ്ട്‌ ഡു ദാറ്റ്‌"
ഫോര്‍
"ബട്‌ വൈ?"
"എടേയ്‌, ആ പണ്ടാറത്തിന്റെ പേരു പറഞ്ഞാ ഞാന്‍ കേറിയത്‌. നിനക്കെന്റെ കസേര തെറിപ്പിക്കണമല്ലെ? സുട്ടിടുവേന്‍, ജാഗ്രതൈ. എനിക്കിത്‌ വച്ച്‌ കുറേ കാര്യങ്ങള്‍ ചെയ്യാനുണ്ടടേ"
ത്രീ
"അടിയന്‍. നിര്‍ത്തി"
(തിരോന്തരത്തേക്ക്‌ അര്‍ജന്റ്‌ മെസ്സേജ്‌. തല്‍ക്കാലം ധൂമകേതു വരട്ടെ. പതുക്കെ ഒന്നിടിച്ചോട്ടെ. ആ ഇടിയില്‍ പെട്ട്‌ കുറച്ചെണ്ണം ചാവട്ടെ. എന്നിട്ട്‌ മതി പുനരുദ്ധാരണം. ഈ പേരും പറഞ്ഞ്‌ അടിമകളുടെ ശമ്പളം കുറയ്ക്കിനെടാ എച്‌. ആറിലെ കഴുതകളേ. അല്ലെങ്കില്‍ നിന്നെയൊക്കെ പിരിച്ച്‌ വിടും)

രാജന്‍ ബ്ലാക്ക്ബെറി വലിച്ചെറിഞ്ഞ്‌ വാകി ടോക്കി കയ്യിലെടുത്ത്‌ അലറി..
"റോജര്‍...റോജര്‍, അബോര്‍ട്‌ ദ മിഷന്‍, അബോര്‍ട്‌ ദ മിഷന്‍"
ടൂ
"സോറി സര്‍, റോജര്‍ ഗോണ്‍ ടു ദ ടോയ്‌ലറ്റ്‌."
"എനിബഡി, എനിബ്ലഡി, അബോര്‍ട്‌ ദ മിഷന്‍, അബോര്‍ട്‌ ദ മിഷന്‍"
വണ്‍
"പ്ലീസ്‌ റിപീറ്റ്‌ സര്‍. ഏന്‍ഡ്‌ സേ ഓവര്‍ വെന്‍ യു ഫിനിഷ്‌"
സീറോ

(നിശബ്ദത... നിഗൂഡത)
ശ്‌ശ്‌ശൂശൂശ്ശൂ.........
കൊട്ടാരം വക ചവറുവീപ്പയുടെ അടിയിലായി തലകീഴായി കെട്ടി വച്ച പതിനായിരം അമിട്ടുകളില്‍ ഒന്നിന്‌ തീപിടിച്ചു. ധൂമകേതുവിനെ കുത്തി വഴിമാറ്റിവിടാനുള്ള കുന്തം കയ്യിലെടുത്ത്‌ വേലപ്പന്‍ വീപ്പയുടെ ഉള്ളില്‍ വച്ച കസേരയില്‍ ഒരുങ്ങി നിന്നു. സീറ്റ്‌ ബെല്‍റ്റ്‌ ഒന്നുകൂടെ മുറുക്കി വേലപ്പന്‍ വണ്ടി മുകളിലേക്ക്‌ കുതിക്കാനായി കാത്തിരുന്നു.
"ഠോ"... അമിട്ട്‌ പൊട്ടി.
"ഠോ, ഠോ, ഠോ, ഠോ, ഠോ, ഠോ, ഠോ, ഠോ..." അമിട്ടുകള്‍ ഓരോന്നോരോന്നായി പൊട്ടി.
പതിനായിരം അമിട്ടും പൊട്ടിത്തീര്‍ന്നു.
വേലപ്പനും വണ്ടിയും കുന്തവും അവിടെത്തന്നെ കരിഞ്ഞിരുന്നു. ടോയ്‌ലെറ്റിലിരുന്ന റോജര്‍ കലിപ്പായപാടെ മൂട്‌ കഴുകാന്‍ പോലും നിക്കാതെ ഓടിവന്ന് വണ്ടി ചങ്ങലയിട്ട്‌ പൂട്ടി. ഓരോ അമിട്ടിനുമൊപ്പം വേലപ്പനും വണ്ടിയും കുന്തവും മുകളിലേക്ക്‌ കുതിച്ചുകൊണ്ടിരുന്നു. കെട്ടിയിട്ടിരിക്കുകയല്ലേ, ഓന്ത്‌ ഓടിയാല്‍ വേലിവരെ. വേലപ്പന്‍ അതിലിരുന്ന് കരിഞ്ഞു.

"ആരവിടെ"
"അടിയന്‍"
"ധൂമകേതു വരുന്നെന്ന് പറഞ്ഞവനേയും അതിനെ വഴിമാറ്റാന്‍ പണിയെടുത്ത എല്ലാ കഴുതകളേയും തൂക്കിക്കൊല്ല്"

(പാവം ലീഡ്‌. അവന്റെ പണി പോയി.
ഒബാമയും രാജാവും മന്ത്രിയും ബ്ലാക്ക്ബെറി വച്ച്‌ കോണ്‍ഫറന്‍സ്‌ കാള്‍ നടത്തി.
"എവരിതിംഗ്‌ അണ്ടര്‍ കണ്ട്രോള്‍ ഹൈനസ്സ്‌. വി കില്ല്ഡ്‌ ദ മാസ്റ്റര്‍ ബ്രെയിന്‍സ്‌"
"ഗെറ്റ്‌ ലോസ്റ്റ്‌ ഇന്‍ഡ്യന്‍ ഡോഗ്‌സ്‌"
"അരിഗാതോ ഗൊസായ്‌മസ്‌. മന്ത്രീ, തും ചുപ്‌ രഹോ")
(കര്‍ട്ടന്‍)

4 comments:

വികടന്‍ said...

മാപ്പ്‌...

ഇടിവാള്‍ said...

കുന്നംകുളം ഇല്ലാത്ത മാപ്പ് മത്യാ?

എടക്കൊക്കെ ചിരിപ്പിച്ചെങ്കിലും, അത്രക്കങ്ങ് എയിമായില്ല്യാ ഡാവേ ;)

ഇടി

തെന്നാലിരാമന്‍‍ said...

ഏയ്‌, ലീഡിണ്റ്റെ പണിയൊന്നും പോയിക്കാണത്തില്ല...അതു വെറുതെ... :-)

Mejo said...

Machooooo super...
context ellarkkum angadu pidi kitoola ;)