സോഫയില്‍ കൂനിക്കൂടി ഇരുന്നു. മുന്നിലെ മഞ്ഞനിറമുള്ള സോഫ്റ്റ്ഡ്രിങ്കില്‍ ഒരു ഈച്ച ചത്ത് കിടക്കുന്നു. എടുത്ത് കുടിക്കണമെന്നുണ്ട്, വല്ലാത്ത പരവേശം. ഈച്ചയെ എടുത്ത് എവടെ വയ്ക്കും ? ഈച്ചയോടെ കുടിച്ചാലോ ? ചോദ്യങ്ങള്‍ മനസ്സില്‍ തികട്ടി വന്നു. വന്ന ചോദ്യങ്ങള്‍ പുറത്ത് ചാടാതിരിക്കാന്‍ വാ പൊത്തിപ്പിടിച്ചു. മുന്നിലെ കസേര ഇളകി... ചോദ്യം പറന്നുവന്നു!!!
അപ്പോള്‍, നിങ്ങള്‍ക്ക് എഴുതുന്ന ദുഃശ്ശീലം ഉണ്ടല്ലേ ?
അടിയന്‍
എന്തിനാണ് നിങ്ങള്‍ എഴുതുന്നത് ?
വിശ്വസാഹിത്യകാരന്മാരുടെ ഛര്‍ദ്ദില്‍ തിന്ന് മടുത്തിരിക്‌ക്‍ണൂ. ഇനി കുറച്ച് ഛര്‍ദ്ദിച്ചേക്കാം എന്ന് നിരീച്ചു.
നിങ്ങള്‍ക്ക് ജന്മിത്വത്തിന്റെ ഭാഷയാണല്ലോ...
അവരാണല്ലോ വര്‍ഗ്ഗസമരത്തിന്റെ മൂലകാരണം. അവരുടെ ഭാഷയും ജീവിക്കട്ടെ.
നിങ്ങള്‍ ഒരു അവസരവാദിയാണെന്ന് ഞാന്‍ പറഞ്ഞാല്‍ ?
എനിക്കൊരു ചുക്കും ഇല്ല.
നിങ്ങള്‍ ഒരു അഹങ്കാരികൂടെയാണ്
സത്യം!!!
നിങ്ങള്‍ എഴുതുന്ന ചവറുകള്‍ വായിക്കുന്നവരെ പറ്റി ഓര്‍ത്തിട്ടുണ്ടോ ?
അവരുടെ വിധി. വൈ ഷുഡ് ഐ ബോദര്‍ എബൌട്ട് ഇറ്റ്.
നിങ്ങള്‍ ഒരു ബുദ്ധിജീവിയായി നടിക്കുന്നു. ലജ്ജയില്ലേ ?
ബുദ്ധിജീവിയാകുന്നതിലോ നടിക്കുന്നതിലോ ?
രണ്ടിലും...
ഇല്ല.
കഷ്ടം, നിങ്ങള്‍ സ്വയം ഒരു സാംസ്കാരികനായകനാണെന്ന് വിശ്വസിക്കുന്നു അല്ലെ ?
പ്ലീസ്. വേണമെങ്കില്‍ എന്റെ തന്തക്ക് വിളിച്ചോളൂ, പക്ഷെ, സാംസ്കാരികനായകന്‍ എന്ന് മാത്രം അരുത്. അപേക്ഷയാണ്.
എന്നുവച്ചാല്‍, നിങ്ങള്‍ ഒരു അസൂയാലു കൂടെയാണ്.
എങ്ങനെ മനസ്സിലായി ?
സാമൂഹിക വ്യവസ്ഥിതികളോട് നിങ്ങള്‍ക്ക് അടച്ച് പുച്ഛമാണല്ലേ ?
അതെന്തര് ?
ഏത്, സാമൂഹിക വ്യവസ്ഥിതിയോ പുച്ഛമോ ?
രണ്ടും
ലീവ് ഇറ്റ്
അടിയന്‍
"തത്വമസി" വായിച്ചിട്ടെന്ത് തോന്നി ?
കീറിക്കളയാന്‍ തോന്നി.
യു ആര്‍ എ ഇഡിയറ്റ്.
താങ്ക് യു. "എ" അല്ല, "ഏന്‍". യു ആര്‍ ഏന്‍ ഇഡിയറ്റ് എന്ന് പറഞ്ഞ് പഠിക്കൂ, മിസ്. എം.എ ലിറ്ററേച്ചര്‍.
മുകുന്ദന്റെ കഥകളിലെ ആത്മീയ പ്രചോദനങ്ങള്‍ ?
മദ്യപാനം, വേശ്യകള്‍, മുലകള്‍, ആത്മഹത്യ.
നിങ്ങള്‍ അസാംസ്കാരികമായി സംസാരിക്കുന്നു.
ക്ഷമിക്കൂ. വിപ്ലവം, തൊഴിലുറപ്പ് പദ്ധതി, സാമൂഹ്യ സേവനം, കോണ്‍സ്പിരസി
സേതുവിന്റെ കഥകള്‍ ?
പോത്തിന്‍ചാണകം
വാട്ട് ?
ബുള്‍ ഷിറ്റ്
ഇപ്പോള്‍ നിങ്ങള്‍ എന്ത് വായിക്കുന്നു ?
മഞ്ഞ
വഷളന്‍...
(നിന്റെ അച്ഛന്‍)
നിങ്ങള്‍ ഇനി വായിക്കരുത്...
വായിക്കും
വായിക്കുമോ ?
കൊന്നാലും വായിക്കും
നിങ്ങള്‍ ആശയമോഷണം നടത്താറുണ്ടോ?
ഇല്ല... പ്ക്ഷെ കടിച്ചാല്‍ പൊട്ടാത്ത വാക്കുകള്‍ കിട്ടാതാവുമ്പൊ ഉത്തരാധുനികസാഹിത്യം റെഫര്‍ ചെയ്യാറുണ്ട്
യൂസ്‌ലെസ്സ്
യെസ് ഡിയര്‍. ഐ അം ട്രയിംഗ് ടു ബി ലെസ് യുസ്‌ലെസ്സ് ദാന്‍ അദര്‍ യുസ്‌ലെസ്സ്
നിങ്ങള്‍ ഇനി എഴുതരുത്
എഴുതും
എഴുതുമോ ?
കൊന്നാലും എഴുതും
കൊല്ലും... നിങ്ങള്‍ക്ക് പോകാം
ഐ ലവ് യു ഡാര്‍ലിംഗ്
പോഡാ
അടിയന്‍
കാറില്‍ കയറി നേരെ വീട്ടിലേക്ക്. വീട്ടില്‍ കയറിയപാടെ അമ്മയോട് തട്ടിക്കയറി.
"ആ പെങ്കൊച്ച് പുസ്തകം വായിക്കുന്നവളാണെന്ന് എന്തേ എന്നോട് പറഞ്ഞില്ല ?".
"അതിന് നിനക്കെന്താടാ ? രണ്ടാളും പുസ്തകം വായിക്കുന്നതിലെ സമാനസ്വഭാവം ഒരു ദാമ്പത്യജീവിതത്തില്‍ നല്ലതല്ലേടാ ?"
"രണ്ടാളും പുസ്തകം വായിച്ചിരുന്നാല്‍ ആര് ചോറും കറിയും വയ്ക്കും ? ഞാന്‍ മൂന്ന് നേരം പുസ്തകം തിന്നാ മതിയൊ ?"
"നിനക്ക് ആ കുട്ടിയെ ഇഷ്ടപ്പെട്ടോ ?"
"പെട്ടു പെട്ടു. അവളെന്നെ തല്ലിയില്ലെന്നേയുള്ളു. താടക. ഇനി അങ്ങോട്ട് ചെന്നാല്‍ അവള്‍ ആട്ടും"
"അപ്പൊ?"
"അപ്പൊഴൊന്നുമില്ല, ഞാന്‍ പോകുന്നു"
"എങ്ങോട്ട്?"
"ഹരിദ്വാറിലേക്ക്. എഴുതിക്കൂട്ടിയ പാപങ്ങളൊക്കെ കളഞ്ഞിട്ട് വരാം"
പുലിയുടെ ഫോണില്‍ നിന്നും പാട്ടൊഴുകി വന്നു. "ആ ആ... ഹാ ഹാ...കണ്‍കള്‍ ഇരണ്ടാല്‍..."
ഹലോ...
അതേ..
ആണോ ?
ഞങ്ങള്‍ക്കും അതേ
ഇനി ഇപ്പൊ ഇങ്ങോട്ട് വരൂ, ഒരു ദിവസം
നാളെയോ ? ആയിക്കോട്ടേ
പെട്ടെന്നായിക്കോട്ടെ, ഞങ്ങള്‍ക്കും അങ്ങനെ തന്നെ.
ഓക്കെ. അപ്പൊ ശരി, നാളെ കാണാം.
ആയിക്കോട്ടെ.
ശെരിയെന്നേ...
സന്തോഷം...
കാള്‍ അവസാനിച്ചു. പുലി ഗര്‍ജ്ജിച്ചു.
"ഡാ, അവര്‍ക്ക് സമ്മതം"
"എന്ത് സമ്മതം ?"
"കല്യാണം നടത്താന്‍"
"എന്ന് അവള്‍ പറഞ്ഞോ?"
"ആ കുട്ടിക്ക് നൂറ് വട്ടം സമ്മതം"
"അങ്ങനെ വരാന്‍ വഴിയില്ലല്ലോ"
"അവര് നാളെ ഇങ്ങോട്ട് വരും. അടുത്ത ആഴ്ച്ച നിശ്ചയം, അടുത്ത മാസമവസാനം കല്യാണം"
"തമാശ, കളിയാക്കാതെ"
"അല്ല... കാര്യം. നിന്റെ കുട്ടിക്കളി നിര്‍ത്തിക്കോ"
അടുത്ത ആഴ്ച്ച, വധൂ ഗൃഹം. നിശ്ചയം കഴിഞ്ഞു, മോതിരം മാറി, ഫുഡ് അടിച്ചു. ഒരു ചെറിയ ഗ്യാപ് കിട്ടിയപ്പൊ വാമഭാഗത്തെ അടുത്ത് വിളിച്ചിരുത്തി.
"അന്നത്തെ ഇന്റര്‍വ്യൂ കഴിഞ്ഞപ്പൊ ഞാന്‍ വിചാരിച്ചു ബോധിച്ചില്ലെന്ന്"
"ബോധിച്ചില്ല"
"ഏ? പിന്നെ എന്തിന് സമ്മതിച്ചു?"
"ലോക നന്മക്ക്"
"എന്ത് ?"
"നീ ഇനിയും വായിക്കും എന്ന് പറഞ്ഞില്ലേ?"
"ഉവ്വ്"
"നീ ഇനിയും എഴുതും എന്ന് പറഞ്ഞില്ലേ?"
"ഉവ്വ്"
"നിന്നെക്കൊണ്ട് ഞാന്‍ എഴുതിക്കില്ല. എഴുതിയാല്‍ നിന്റെ കൈ ഞാന്‍ തല്ലിയൊടിക്കും. നീ ഇനി പുസ്തകം വായിക്കില്ല. വായിച്ചാല്‍ നിന്റെ കണ്ണ്‍ രണ്ടും ഞാന്‍ കുത്തിപ്പൊട്ടിക്കും. അതിന് ഞാന്‍ നിന്റെ കൂടെ വേണം"
ഹരിദ്വാറിലെ കുളിക്കാത്ത, പല്ലുതേയ്ക്കാത്ത, ജഡ പിടിച്ച തലയുള്ള ഹിന്ദുത്വത്തിന്റെ മൂര്‍ത്ത രൂപങ്ങള്‍ എന്റെ ചുറ്റിലും നിന്ന് അട്ടഹസിച്ചു. "മോക്ഷം വേണോ ? എങ്കില്‍ പല്ലു തേയ്ക്കാതെ, കുളിക്കാതെ, മുടി വെട്ടാതെ ഇവടെ തെണ്ടാന്‍ വാ. നിനക്ക് പുനര്‍ജ്ജനി". ഞാന്‍ ഹരിദ്വാറില്‍ വിലയം പ്രാപിച്ചു.
(ശേഷം ചിന്ത്യം...ശുഭമസ്തു)
Subscribe to:
Post Comments (Atom)
2 comments:
അതിഭാവുകത്വം
ഗുഡ് ലക്ക് യൂ പുവര്‍ മാന്‍ ;)
വേഡ് വെരി എടുത്തു കള , ഇല്ലേ ചാഴൂരു വന്നു കല്യാണം മൊടക്കും!
ഇടിവാള്‍
Post a Comment