ചാഴൂരും ഒട്ടും വ്യത്യസ്ഥമല്ല... ആഘോഷങ്ങള്‍ക്ക് ഒരു കുറവുമില്ലെന്നു മാത്രമല്ല, ഓരോ ആഘോഷം കഴിയുമ്പോഴും ഒരു നൂറു കഥകള്‍ കാണും നാട്ടുകാര്‍ക്ക് പറഞ്ഞു രസിക്കാന്‍. 2006 ഡിസംബര്‍ 31... തിരുവനന്തപുരത്തുനിന്നും ഈ പാവം വികടന്‍ ശനിയാഴ്‌ച തന്നെ വന്നടിഞ്ഞിരുന്നു. അപ്പോഴേ തുടങ്ങിയതാണ് പ്ലാനിംഗ്; കള്ളുകുടി. എവിടെ ഇരുന്ന് കള്ള് കുടിക്കണം, ഏത് ബ്രാന്‍ഡ് വാങ്ങണം, എത്ര പേരുകാണും, ടച്ചിങ്ങ്‌സ് മുതലായ ആദ്ധ്യാത്മികവിഷയങ്ങളെ പറ്റി ഞാനും ആഷിയും കൂടെ കൂലങ്കുഷമായി ചര്‍ച്ച ചെയ്തു. ( ആഷി എന്റെ സോള്‍ ഗഡി. കള്ളുകുടിയില്‍ എന്റെ ഗുരു, ചീട്ട് കളിയില്‍ എന്റെ ശിഷ്യന്‍. ) കള്ള് എന്ന സാധനം ചാഴൂരില്‍ മാത്രമല്ല, ഈ ഭൂമി മലയാളത്തില്‍ തന്നെ ദുര്‍ലഭമായ ഒരു അവസ്ഥ ആയിരുന്നു അന്ന്. ഡ്രൈവ്, ഓവര്‍ ഡ്രൈവ് എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്ന ആര്‍ട്ടിഫിഷ്യല്‍ ദ്രാവകത്തില്‍ കാര്യമായ താല്‍പ്പര്യം ഇല്ലാതിരുന്ന ഞങ്ങള്‍ അവസാനം തീരുമാനിച്ചു... വാറ്റ് !!!
ആരോടും പറയല്ലേ... ചാഴൂരില്‍ നിന്നും പുത്തന്‍ പീടികയിലേക്ക് പോകുന്ന വഴി, പാറക്കുളങ്ങര എന്ന പേരില്‍ ഒരു സ്ഥലമുണ്ട്. അവിടെ, നല്ല നാടന്‍ വാറ്റ് എന്ന പേരില്‍ അറിയപ്പെടുന്ന ഒരു സാധനം കിട്ടും. നിര്‍മ്മാതാക്കള്‍ ( തെങ്ങുകയറ്റക്കാരന്‍ "മാലയിട്ട കുട്ടനും" വാര്‍ക്കപ്പണിക്കാരന്‍ അശോകനും ) ഒരു ഗ്യാരണ്ടിയേ തരൂ... കണ്ണ്‍ അടിച്ച് പോകില്ല. പ്രകൃദിദത്തമായ ചേരുവകളില്‍ നിന്നും വാറ്റി എടുത്ത അമൂല്യമായ ഔഷധം... മന്ത്രമില്ലാ മായമില്ലാ ജാലമില്ലാ; ഒരു കുപ്പിക്ക് നൂറ്റി എഴുപത് രൂപാ. ഇന്ന് വികടന്റെ കൂടെയുള്ള ചിലരൊക്കെ ആ ഗുണം അനുഭവിച്ചിട്ടുണ്ട്. കുപ്പി തുറന്നാല്‍ കറുകപ്പട്ടയുടെ (കോലോത്തെ പറമ്പില്‍ നില്‍ക്കുന്ന ഇലമംഗളം എന്ന് ലോക്കലി അറിയപ്പെടുന്ന മരത്തിന്റെ തൊലി) മണം. ഇത്തവണത്തെ ന്യൂ ഇയറിന് അതുതന്നെ മതി എന്ന് ഉറപ്പിച്ചു. തൃപ്രയാറപ്പന്റെ സ്വന്തം നാട്ടിലെ ഡ്രീംലാന്റില്‍ നിന്നും കക്ക ഇറച്ചി വരട്ടിയതും കണവ തോരനും പഴുവില്‍ ഷാപ്പില്‍ നിന്നും ആമ ഇറച്ചി മൊരിച്ചതും. ഇനി ലൊക്കേഷന്‍... അതു ഒരു വമ്പന്‍ പ്രശ്നമാണ്. ചാഴൂരിന്റെ മുക്കിലും മൂലയിലും ന്യൂ ഇയര്‍ "പൊട്ടി" വിടരുന്ന ആ വേളയില്‍ എവടെ പോയി ഇരിക്കും എന്നത് ഒരു ഭീകരമായ ചോദ്യമാണ്. അവസാനം ഇട്ടൂത്രന്‍കുട്ടി വാര്യരുടെ പണി തീരാത്ത വീടിന്റെ തറയില്‍ പ്രോഗ്രാം ഫിക്സ് ചെയ്തു. ഈ പണിതീരാത്ത വീട് എന്റെേം ആഷീടെം വീടിന്റെം ഇടയിലാണ്. എന്റെ വീട്ടീന്ന് ഒരു 25 മീറ്റര്‍ ദൂരം. ആകെ 12 ആള്‍ക്കാര്‍. ഓതറൈസ്ഡ് കുടിയന്മാര്‍ (അഡല്‍ട്ട്) 9, അണ്‍ ഓതറൈസ്‌ഡ് കുടിയന്മാര്‍ ( ദുര്‍ഗുണ പരിഹാര പാഠശാലയില്‍ അയക്കേണ്ടവര്‍) 3. ബിയര്‍ മാത്രം കുടിക്കുന്നവര്‍ 4, ഹോട്ട് മാത്രം കുടിക്കുന്നവര്‍ 3, എന്തും കുടിക്കുന്നവര്‍ ബാക്കിയുള്ളത്. അങ്ങനെ ആകെ മൊത്തം മൂന്ന് കുപ്പി വാറ്റും രണ്ട് കേയ്‌സ് ബിയറും.
ന്യൂ ഇയര്‍ പൊട്ടി വിരിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍, ഏതാണ്ട് പത്തുമണി ആയിക്കാണും, എല്ലാവരും ഹാജര്‍. ഒരു ദുര്‍ഗുണന് വരാന്‍ പറ്റിയില്ല... അപ്രതീക്ഷിതമായി കാര്‍ന്നോര് ഒടക്ക് വച്ചു. അവന്റെ പാവന സ്മരണയ്ക്ക് മുന്നില്‍ ശിരസ്സ് നമിച്ചുകൊണ്ട് ബിയര്‍ കുപ്പികള്‍ തുറക്കപ്പെട്ടു. വാറ്റിന്റെ സുഗന്ധത്തില്‍ പുല്‍ക്കൊടികള്‍ പോലും തരളിതരായി പോലും. ആദ്യത്തെ ഗ്ലാസ് വാറ്റ് അകത്ത് പോയതോടെ ചിലരുടെ മനസ്സിലെ മംഗലശ്ശേരി നീലകണ്ഠന്മാര്‍ സട കുടഞ്ഞെഴുന്നേറ്റു. നാടന്‍ വാറ്റില്‍ കരിക്കിന്‍ വെള്ളം ഒഴിച്ച് കുടിച്ചാല്‍ എന്തോ സംഭവിക്കും പോലും. ഞാന്‍ പണ്ട് കുടിച്ചിട്ടുണ്ടെന്നും അടിപൊളിയാണ് മോനേ എന്നുമൊക്കെ പലരും തട്ടിവിട്ടു. എന്നാല്‍ പിന്നെ അതൊന്നറിഞ്ഞിട്ടുതന്നെ കാര്യം എന്ന് നമ്മള്‍ തീരുമാനിച്ചു. പറയാന്‍ എളുപ്പമാണെങ്കിലും എവടെന്ന് കിട്ടും ഇപ്പൊ കരിക്ക് എന്നതിന് ആര്‍ക്കും ഒരു ഉത്തരവും ഉണ്ടായില്ല. "ഇനിയെന്തുചെയ്യേണ്ടു ഞാന്‍... ഷാപ്പിലോ കള്ളില്ല, ബാറിലോ കടമില്ല... ചെത്തുതെങ്ങിലെ മാട്ടമെന്തിനോ എന്നെനോക്കി ചിരിക്കുന്ന പോലെ" എന്ന് പാടിയ ചാഴൂര്‍ വാരിയം വക ന്യൂ ജനറേഷന്‍ വാരിയര്‍ "മഹാദേവന്‍" ( കുലം മുടിക്കാന്‍ പിറന്നവന്‍ എന്ന് വീട്ടുകാര്‍ വിളിക്കുന്ന ) ആണ് പെട്ടെന്ന് ഒരു യുറേക്കാ മോഡല്‍ ശബ്ദമുണ്ടാക്കി ചാടി എഴുന്നേറ്റത്. "അളിയാ, അമ്പലത്തിന്റെ പിന്‍വശത്ത് ഒരു പതിനെട്ടാം പട്ട നില്‍പ്പുണ്ട്. അതീന്ന് ചൂണ്ടിയാലോ?" എന്ന മാസമരികമായ ഒരു സൊലൂഷന്‍ ഞങ്ങള്‍ക്ക് തന്ന് അവന്‍ ഗ്ലാസ്സില്‍ ബാക്കിയുള്ള വാറ്റ് അകത്താക്കി.
സീന്‍ 2:
ലൊക്കേഷന്‍ : ചാഴൂര്‍ പഴയന്നൂര്‍ ഭഗവതി ക്ഷേത്രം, നടപ്പുര
കയറി ചെന്നപാടെ സാഷ്ടാംഗം ഒന്ന് നമസ്കരിച്ചു. "അമ്മേ മഹാമായേ... കാത്തുകൊള്ളണേ" എന്ന് മനസ്സുരുകി പ്രാര്‍ഥിച്ചു. അന്‍പത് രൂപാ നോട്ട് ഇതുവരെ കാണാത്ത ആ ഭണ്ഡാരത്തിലേയ്ക്ക് ഒരു അന്‍പത് രൂപാ നോട്ട് തിരുകി വച്ച് ഞാന്‍ തൊഴുകൈകളോടെ പ്രാര്‍ഥിച്ചു... "എന്റെ പഴയന്നൂര്‍ ഭഗവതീ, വേറെ വഴി ഇല്ല. ഈ സമയത്ത് കരിക്ക് പോയിട്ട് മച്ചിങ്ങ പോലും വാങ്ങാന്‍ കിട്ടില്ല. അവിടുത്തെ ചൊല്‍പ്പടിയിലാണെങ്കില്‍ ഉഗ്രന്‍ ഒരു പതിനെട്ടാം പട്ട തെങ്ങും നില്‍പ്പുണ്ട്. അതില്‍ നിന്നും രണ്ടേ രണ്ട് കരിക്ക്... അത്രയും മതി. ഭണ്ഡാരത്തില്‍ അന്‍പത് രൂപായുടെ ഒരു ഒറ്റ നോട്ട് ഇട്ടിട്ടുണ്ട്. ഒരു കരിക്കിന് മാക്സിമം കൊടുക്കേണ്ട വില എട്ട് രൂപയാണ്. അങ്ങനെ നോക്കിയാല്‍ അമ്മയ്ക്ക് ഇത് ഒരു നഷ്ടക്കച്ചവടമല്ല. ഈ ഭകതനെ ഈ ദുര്‍ഘടത്തില്‍ നിന്നും രക്ഷിക്കാന്‍ എന്റെ അമ്മയ്ക്കു മാത്രമേ കഴിയൂ. വേറെ ഒന്നും തോന്നരുത്".
"ചാഴൂരില്‍ വിളങ്ങീടുന്ന... ലോകനായികേ,
പാഴാക്കീടരുതേ ജന്മം.
താപത്തില്‍ കാത്തു കൊണ്ടും,
പാപത്തില്‍ ക്ഷമിച്ചു കൊണ്ടും .. "
എന്നിങ്ങനെ പോകുന്ന ഏതോ ഒരു ഭക്തകവിയുടെ കീര്‍ത്തനം പാടി അമ്പലത്തിന് ഇടത് വശത്തുകൂടെ പിന്നിലേയ്ക്ക് നടന്ന എന്നെ മഹാദേവന്‍ വാരിയര്‍ തടഞ്ഞു. "ദീപാരാധന കഴിഞ്ഞ് നട അടച്ചാല്‍ പിന്നെ പ്രദക്ഷിണം പാടില്ലെന്നാ... അപ്രദിക്ഷിണമേ പാടൂ" എന്ന് പറഞ്ഞ് ഞെളിഞ്ഞ് നിന്ന അവന്റെ കൈ തട്ടിമാറ്റി ഞാന്‍ അലറി... "കള്ളും കുടിച്ച് കരിക്ക് മോഷ്ടിക്കാന്‍ അമ്പലത്തില്‍ കയറിയതും പോരാ, വേദാന്തം പറയുന്നോടാ പുല്ലേ ?" ഇരുട്ടില്‍ തപ്പി തപ്പി അമ്പലത്തിന്റെ പുറകുവശത്ത് മതില്‍ക്കെട്ടിന് കമ്പനി കൊടുത്ത് നില്‍ക്കുന്ന ആ പതിനെട്ടാം പട്ട തെങ്ങിലെ ഉശിരന്‍ രണ്ട് കരിക്ക് പിരിച്ചെടുത്ത് അമ്പലത്തിന് മുന്‍വശം എത്തിയപ്പോഴേയ്ക്കും അടുത്ത ടീം അതിലേ പോകുന്നതുകണ്ടു.
അങ്ങനെ അമ്പലം വക കരിക്ക് വാറ്റിലൊഴിച്ചടിച്ച് ഫിറ്റായ ഞങ്ങള്‍ ഓള്‍ഡ് ഇയര്‍ പോയതും ന്യൂ ഇയര്‍ വന്നതും അറിഞ്ഞില്ല. കൊഴ കൊഴാന്ന് വായില്‍ തോന്നിയതൊക്കെ പറഞ്ഞ് മാനം നോക്കി കിടക്കുന്ന ഞങ്ങള്‍ ഒരു കാഴ്ച്ച കണ്ടു. ഒരു നിഴല്‍... വടക്ക് വശത്ത് നിന്നും റോഡിലൂടെ പതിയേ നടന്ന് വരുന്നു. അത് നിഴലല്ല... ഒരാളാണല്ലോ. ഈയിടെയായി ഇവിടെ കള്ളന്മാരുടെ ശല്ല്യം ഉണ്ടെന്ന് എതോ ഒരുത്തന്‍ അറിവിന്റെ ഭണ്ഡാരം തുറന്നു. ആ നിഴല്‍ അടുത്തടുത്ത് വന്നു. അരണ്ട നിലാവെളിച്ചമേ ഉള്ളു. ആ നിഴല്‍ പെട്ടെന്ന് നിന്നു. എന്തോ ഒരു പന്തികേട് ഞങ്ങള്‍ക്ക് മണത്തു. എല്ലാവരും നിശ്ശബ്ദരായി... ആ നിഴല്‍ ഒന്നനങ്ങി നിശ്ചലമായി. ഇത് കള്ളന്‍ തന്നെ, ഞങ്ങള്‍ ഉറപ്പിച്ചു. എല്ലാവരും ജാഗരൂകരായി. അങ്ങനെ ഒരു പത്ത് സെക്കന്‍ഡോളം അനങ്ങാതെ നിന്ന ആ നിഴല്‍ പിന്നെ ഒറ്റ ഓട്ടമായിരുന്നു... ഞങ്ങളിലൊരുത്തന്‍ പിന്നാലേ ഓടുന്നതും ആ ഓട്ടത്തിന്റെ അവസാനം എന്റെ വീടിന്റെ മുന്നില്‍ ചെന്ന് നില്‍ക്കുന്നതും ഒരു നടുക്കത്തോടെ ഞാന്‍ കണ്ടു. ഇരുട്ടില്‍ മുങ്ങിക്കിടന്നിരുന്ന എന്റെ വീടിന്റെ മുന്‍വശത്തെ ബള്‍ബ് പ്രകാശിച്ചു. കുറച്ച് നേരം ശ്മശാന മൂകത. വീടിന്റെ മുന്‍വശത്തെ ബള്‍ബ്ബ് കെട്ടു. ഇവടെന്ന് ഓടിയവന്‍ പൊയതിനേക്കാള്‍ ഇരട്ടി സ്പീഡില്‍ തിരിച്ചോടി വന്നു. കിതപ്പ് മാറ്റി അവന്‍ പറഞ്ഞു... "അത് കള്ളനൊന്നല്ലഡാ. അപ്പുറത്തെ വര്‍ഗീസേട്ടനാ. പള്ളീലെ കുര്‍ബാനക്ക് പോയതാ. നമ്മുടെ വര്‍ത്താനം കേട്ട് കള്ളന്മാരാണെന്ന് വിചാരിച്ചാ പുള്ളി ഓട്യേ". പിന്നെ എന്തിനാടാ നീ എന്റെ വീടിന്റെ മുന്നില്‍ ചെന്ന് നിന്നെ എന്ന ചോദ്യത്തിന്റെ ഉത്തരം എന്നെ തകര്‍ത്തുകളഞ്ഞു. "വര്‍ഗീസേട്ടന്‍ ഓടിച്ചെന്ന് നിന്റെ വീടിന്റെ കോളിംഗ് ബെല്‍ അടിച്ചു. ഞാന്‍ എത്തുമ്പൊഴേക്കും നിന്റെ അച്ഛന്‍ വാതില്‍ തുറന്ന് പുറത്ത് വന്നേര്‍ന്നു. എന്നേം കണ്ടു. വര്‍ഗ്ഗീസേട്ടനെ നമ്മളൊക്കെ കൂടെ ഉപദ്രവിക്കാന്‍ വന്നു എന്ന് നിന്റെ അച്ഛനോട് അയാള്‍ പറഞ്ഞുകൊടുത്തെടാ. വര്‍ഗ്ഗീസേട്ടന്‍ പള്ള്യേ പോയി... നിന്നോട് വീട്ടിലേയ്ക്ക് ചെല്ലാന്‍ പറഞ്ഞു".
മൂട്ടിലേം പുറത്തേം പൊടിയും തട്ടി വീട്ടിലേയ്ക്ക് നടന്ന എനിക്ക് അന്ത്യകൂദാശ തന്ന് ആ ഡാഷുകള്‍ ഒരു ചിയേഴ്‌സ് പറഞ്ഞു. "പോഡാ....." എന്ന് പറഞ്ഞ് വീട്ടിലേയ്ക്ക് ആഞ്ഞുനടന്ന ഞാന്‍ ചെന്ന് കയറുമ്പോള്‍ പുലി വരാന്തയില്‍ കാത്തിരിപ്പുണ്ടായിരുന്നു. "അച്ചാ... ഹാഫി ന്യൂ ഇയഴ്" എന്നും പറഞ്ഞ് ആടി ആടി അകത്തേക്ക് പാഞ്ഞ എന്നെ പിടിച്ച് നിര്‍ത്തി പുലി തലയ്ക്ക് ഒരു കിഴുക്ക് വച്ചു തന്നിട്ട് പറഞ്ഞു... "അങ്ങനെ അല്ല... ഹാപ്പി ന്യൂ ഇയര്‍" !!!
Subscribe to:
Post Comments (Atom)
9 comments:
"ഇനിയെന്തുചെയ്യേണ്ടു ഞാന്‍... ഷാപ്പിലോ കള്ളില്ല, ബാറിലോ കടമില്ല... ചെത്തുതെങ്ങിലെ മാട്ടമെന്തിനോ എന്നെനോക്കി ചിരിക്കുന്ന പോലെ"
“ഠേ”.. ഇത് തേങ്ങയല്ല, കരിക്കുമല്ല, പിന്നെ, വാറ്റിന്റെ ബോട്ടില്‍.
അച്ചാ.. ബഹുത്ത് അച്ചാാ.
ഹാഫി ന്യൂ ഇയഴ്.. സോറി, ഹാപ്പി ന്യൂ ഇയര്‍.
:)
KOLLAAM....NALLA VIVARANAM...... ACHANORU CHEERS.
ഹാഫി ന്യൂയഴ്...
ബഹുത്ത് അച്ഛാ!
;)
"അച്ചാ... ഹാഫി ന്യൂ ഇയഴ്" എന്നും പറഞ്ഞ് ആടി ആടി അകത്തേക്ക് പാഞ്ഞ എന്നെ പിടിച്ച് നിര്‍ത്തി പുലി തലയ്ക്ക് ഒരു കിഴുക്ക് വച്ചു തന്നിട്ട് പറഞ്ഞു... "അങ്ങനെ അല്ല... ഹാപ്പി ന്യൂ ഇയര്‍" !!!
അച്ഛന്‍ കിക്കിയതിനെ കിഴുക്കെന്നാ പറയുന്നത്..:)
എന്തായാലും അഴിപൊഴി..!
hahah kalakki mashey
cheers.......
വികടാ... ഇതും തകര്‍ത്തു... ആദ്യത്തെ കൊഴുപ്പ് അവസാനത്തില്‍ കിട്ടിയില്ലാന്നൊരു സന്ദേഹം!
hentammo, vaayichu chizhichu...
വികടന്റെ അഡ്രസ്സും ടെലഫോണ്‍ നമ്പറും തേടി എനിക്കു വന്ന ഒരു ഈമെയില്‍ ആണിത്/ താഴെക്കാണുന്ന വിലാസത്തില്‍ കോണ്ടാക്റ്റ് ചെയ്യുമല്ലോ. എനിക്ക് വികടന്റെ ഈമെയില്‍/ഫോണ്‍ നമ്പര്‍ അറിയില്ലാത്തതിനാല്‍ ആ മെയില്‍ സഹിതം ഇവിടെ ഇടുന്നു. I 've sent a reply to SUDHI aslo
ആശംസകള്‍
ഇടിവാള്‍
================== ============
"K. S. Sudhi" sudhiks@gmail.com to vm.dubai@gmail.com
show details 5:57 am (16 hours ago)
Hi,
This is K. S. Sudhi, staff reporter of The Hindu, Kochi.
It was from vikadalokam that i collected ur mail id.
I need some help.
Can i get the mail id\contact nons of vikadan?
I hve not read in the recent past such interesting pieces in Malayalam.
The sublime humour....unmatched writing syle.
I was really impressed and eccommended the blog to some of my media colleagues.
Would like to contact him.
cud u pls help me?
sdhi
Post a Comment